muringa

ദൈനംദിന ഭക്ഷണത്തിൽ നാം തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങ. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ഭക്ഷണയോഗ്യമാണ്. പ്രോട്ടീൻ, ജീവകം എ,​ ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്‌ളേവിൻ, , മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ കലവറയാണ് മുരിങ്ങ.

ഇവ കൂടാതെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ശക്തിയേറിയ ആന്റിഓക്സിഡന്റായ ക്യൂവർ സെറ്റിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. മുരിങ്ങയിലയുടെ നീര് കുടിക്കുന്നത് ആർത്തവ വേദന അകറ്റാൻ സഹായിക്കുന്നു. മുരിങ്ങക്കായ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. ഒരുപിടി മുരിങ്ങയില തോരൻ വച്ച് ദിവസവും കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും.മുരിങ്ങക്കായയുടെ ആന്റിബാക്ടീരിയൽ ആന്റിബയോട്ടിക് ഗുണങ്ങൾ രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളർച്ച തടയുന്നു. ഇതു കൂടാതെ മുരിങ്ങക്കായ ഒരു ബയോ അബ്‌സോർബന്റ് ആയി പ്രവർത്തിച്ച് ശരീരത്തിന് ദോഷകരമായ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.