jadeja-dhoni

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജ. മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ നായകസ്ഥാനം മടക്കി നൽകിയിരിക്കുകയാണ് ജഡേജ. ടീമിന്‍റെ വിശാലതാത്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഐ പി എൽ ടീം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമാക്കി.

തുടർച്ചയായ പരാജയങ്ങളാണ് ജഡേജയുടെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച ചെന്നൈയ്ക്ക് രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇനി അവശേഷിക്കുന്ന ആറ് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ പ്ളേഓഫ് പ്രതീക്ഷ നിലനിർത്താൻ എങ്കിലും സാധിക്കുകയുള്ളൂ.

സീസണിൽ ജ‌‌ഡേജ തീർത്തും നിറം മങ്ങിയതാണ് ചെന്നൈയുടെ നിലവിലെ മോശം പ്രകടനത്തിന് കാരണമെന്ന് കരുതുന്നവരും കുറവല്ല. ക്യാപ്ടൻസിയുടെ സമ്മർദ്ദം ജഡേജയുടെ പ്രകടനത്തെയും ബാധിച്ചെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. എന്നാൽ ജ‌‌ഡേജ ക്യാപ്ടൻ ആയിരുന്നപ്പോൾ പോലും പല നിർണായക തീരുമാനങ്ങളും എടുത്തിരുന്നതും ധോണി ആയിരുന്നു എന്നത് യാഥാർത്ഥ്യമാണ്.

📢 Official announcement!

Read More: 👇#WhistlePodu #Yellove 🦁💛 @msdhoni @imjadeja

— Chennai Super Kings (@ChennaiIPL) April 30, 2022