china

ബീജിംഗ് : മാദ്ധ്യ ചൈനയിൽ എട്ട് നില കെട്ടിട സമുച്ചയം തകർന്നുവീണ് 39 പേരെ കാണാനില്ല. 23 പേർ അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ പറഞ്ഞു. ഹുനാൻ പ്രവിശ്യയിലെ ചാംഗ്ഷാ നഗരത്തിലെ ബഹുനില കെട്ടിടമാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് തകർന്നത്. ഒരു ഹോട്ടലും അപ്പാർട്ട്മെന്റുകളും സിനിമാ ഹാളുമടങ്ങുന്നതാണ് തകർന്ന കെട്ടിട സമുച്ചയം. രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് പേരെ രക്ഷപെടുത്തി. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട കാരണം വ്യക്തമല്ല.