kk

ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത് മുന്നേറ്റം തുടരുകയാണ് കന്നഡ ചിത്രം കെ.ജി.എഫ് ചാപ്ടർ 2. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് 1000 കോടി ക്ലബിൽ ചിത്രം ഇടം നേടി കഴിഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമചത നാലാമത്തെ ചിത്രമായിരിക്കുകയാണ് കെ.ജി.എഫ് 2. ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് കെ.ജി.എഫ് ചാപ്റ്റർ 2 ആയിരം കോടി കടന്ന വിവരം ട്വിറ്ററിൽ പങ്കുവെച്ചത്.

.ഈ വർഷം തന്നെ റെക്കോർഡ് കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണിത്. രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർ.ആർ.ആർ ആണ് ഇതിനു മുൻപ് 1000 കോടി നേടിയത് 1115 കോടിയാണ് ആര്‍ആര്‍ ഇതുവരെ നേടിയത്. രാജമൗലിയുടെ തന്നെ ബാഹുബലി 2, ആമിർ ഖാന്റെ ദം​ഗൽ എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു ചിത്രങ്ങൾ.

കെ.ജി.എഫ് 2 ഏപ്രിൽ 14നാണ് തിയേറ്ററിലെത്തിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ യഷാണ് നായകനാണ് എത്തിയത്. സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നു.വിജയ് കിരഗണ്ടൂരാണ് നിർമാണം.