kk

ന്യൂഡൽഹി∙ ഈ വർഷം അവസാനം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ബി.ജെ.പി നേതാക്കൾ യോഗം ചേർന്നതിനെ പരിഹസിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിയമസഭ പിരിച്ചുവിട്ട് അടുത്ത ആഴ്ച ബിജെപി ഗുജറാത്തിൽ തിരഞ്ഞെടുപ്പു നടത്താൻ ഒരുങ്ങുകയാണോ എന്ന് കെജ്‌രിവാൾ ട്വിറ്ററിൽ ചോദിച്ചു. ആം ആദ്‌മി പാർട്ടിയെ അത്ര ഭയമാണോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിലാണ് ഗുജറാത്തിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ യോഗം ചേർന്നത്. മോദിക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ, സംസ്ഥാന മന്ത്രി രാജേന്ദ്ര ത്രിവാഡി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.കൈലാഷ്‌നാഥൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് കെജ്‌രിവാളിന്റെ പരിഹാസത്തിന് ഇടയാക്കിയത്.

क्या भाजपा अगले हफ़्ते गुजरात विधान सभा भंग करके गुजरात के चुनावों का एलान करने जा रही है? “आप” का इतना डर?

— Arvind Kejriwal (@ArvindKejriwal) April 30, 2022

പഞ്ചാബിൽ നേടിയ വിജയം മറ്റു സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്‌മി പാർട്ടി.

ഗുജറാത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് പാർട്ടിയുതീരുമാനം. തയാറെടുപ്പിലാണ് എഎപി. ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അരവിന്ദ് കേജ്‍രിവാൾ ശനിയാഴ്ച രാത്രി ഗുജറാത്തിലെത്തും.