kk

നെ​ടു​ങ്ക​ണ്ടം​:​ ​ഛ​ർ​ദ്ദി​ക്കു​ന്ന​തി​നി​ടെ​ ​ഭ​ക്ഷ​ണാ​വ​ശി​ഷ്ടം​ ​ശ്വാ​സ​കോ​ശ​ത്തി​ൽ​ ​കു​ടു​ങ്ങി​ ​ ​ഒ​മ്പ​ത് ​വ​യ​സു​കാ​ര​ന് ​ദാ​രു​ണാ​ന്ത്യം.​ ​നെ​ടു​ങ്ക​ണ്ടം​ ​പാ​റ​ത്തോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​കാ​ർ​ത്തി​ക്,​ ​ദേ​വി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മൂ​ത്ത​ ​മ​ക​ൻ​ ​സ​ന്തോ​ഷാ​ണ് ​മ​രി​ച്ച​ത്.​ ​ഇന്നലെ വൈ​കി​ട്ട് ​പൊ​റോ​ട്ട​ ​ക​ഴി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ദേ​ഹാ​സ്വാ​സ്ഥ്യ​വും​ ​ഛ​ർ​ദ്ദി​യു​മു​ണ്ടാ​യി.​ ​ഇ​ന്ന്​ ​ ​പു​ല​ർ​ച്ചെ​യാ​യി​ട്ടും​ ​കു​റ​യാ​തി​രു​ന്ന​തോ​ടെ​ ​നെ​ടു​ങ്ക​ണ്ടം​ ​ക​ല്ലാ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചു.

ആ​ ​സ​മ​യം​ ​കു​ട്ടി​യു​ടെ​ ​വ​യ​ർ​ ​വീ​ർ​ത്ത​ ​നി​ല​യി​ലാ​യി​രു​ന്നെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​ഞ്ഞു.​ ​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​ ​ന​ൽ​കി​യ​തോ​ടെ​ ​വ​യ​റു​വേ​ദ​ന​ ​കു​റ​ഞ്ഞു.​ ​

രാ​വി​ലെ​ 10.30​ഓ​ടെ​ ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​കു​റ​യു​ക​യും​ ​തു​ട​ർ​ന്ന് ​മ​ര​ണം​ ​സം​ഭ​വി​ച്ചു​വെ​ന്നും​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷംനാളെ ​മൃ​ത​ദേ​ഹം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​കൊ​ടു​ക്കും.​ ​ദീ​ർ​ഘ​നാ​ളാ​യി​ ​അ​പ​സ്മാ​ര​ ​രോ​ഗ​ത്തി​ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു​ ​സ​ന്തോ​ഷ്.​ ​ഉ​ടു​മ്പ​ൻ​ചോ​ല​ ​ക​ല്ലു​പാ​ലം​ ​വി​ജ​യ​മാ​ത​ ​സ്‌​കൂ​ളി​ലെ​ ​ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​സ​ഹോ​ദ​രി​ ​സ​പ​ർ​ണ.