gfgf

മുംബയ് : മുംബയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ. കോമൾ സഞ്ജയ് (20) ആണ് കുർളയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. സംഭവത്തിൽ അർജുൻ സോങ്കർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതി യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് സഞ്ജയ് സോങ്കറിന്റെ ബന്ധുവാണ് പ്രതി അർജുൻ. കുറച്ച് മാസമായി സഞ്ജയ്ക്കും കുടുംബത്തിനുമൊപ്പമാണ് അർജുൻ താമസിച്ചിരുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.