real-mdrid

മാഡ്രിഡ്: നാല് മത്സരം കൂടി ശേഷിക്കെ സ്പാനിഷ് ലാലിഗ കിരീടം ഉറപ്പിച്ച് സൂപ്പർ ക്ലബ് റയൽ മാഡ്രിഡ്. ഇന്നലെ സ്വന്തം തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ എസ്പാന്യോളിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയാണ് 35-ാ തവണ ലാലിഗ കിരീടം റയൽ ഉറപ്പിച്ചത്. റോഡ്രിഗോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ കരിം ബെൻസേമയും മാർക്കോ അസൻസിയോയും റയലിനായി ഓരോഗോൾ വീതം നേടി. ഏറ്റവും കൂടുതൽ തവണ ലാലിഗ കിരീടം സ്വന്താമാക്കിയ ടീമും റയൽ തന്നെയാണ്