വണ്ടൂർ: രുചി വൈവിദ്ധ്യത്താൽ ശ്രദ്ധേയമായി വണ്ടൂർ യത്തീംഖാന സ്കൂൾ സംഘടിപ്പിച്ച ഭക്ഷ്യമേള . കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വ്യത്യസ്ത പലഹാരങ്ങൾ ഒരുമിച്ച് കൂട്ടി വിതരണം ചെയ്തു. ശീതളപാനീയങ്ങളും പായസവുമെല്ലാം മേളയിൽ അണിനിരന്നു. ഹെഡ്‌മാസ്റ്റർ കെ. അബ്ദുസമദ്, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദ് ഷെരീഫ്, അദ്ധ്യാപകരായ ടി.പി. ഇജാസ് , കെ. സഫിയ തുടങ്ങിയവർ നേതൃത്വം നൽകി.