നിലമ്പൂർ: കേരളത്തെ തകർക്കുന്ന വികല വികസന നയത്തിനെതിരെ യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തക്കുന്നിൽ കെ. റെയിൽ വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചർച്ച ചെയ്ത് തള്ളിക്കളഞ്ഞ പദ്ധതിയാണ് സംസ്ഥാന സർക്കാർ പൊടിതട്ടിയെടുത്ത് നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് വി.എസ്. ജോയ് പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. വി.എ. കരീം, എ. ഗോപിനാഥ്, പി.വി. ജേക്കബ്, അഡ്വ. ബാബു മോഹനക്കുറുപ്പ്, എൻ.എ. കരീം, ഹാരിസ് ബാബു തുടങ്ങിയവർ സംസാരിച്ചു.