തിരുരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പന്താരങ്ങാടി കണ്ണാടി തടം പട്ടികജാതി കോളനി, കോട്ടു വാലക്കാട് പട്ടികജാതി കോളനി എന്നിവയുടെ നവീകരണത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നവീകരണത്തിന് കെ.പി.എ മജീദ് എം.എൽ.എ നൽകിയ പ്രൊപ്പോസൽ പ്രകാരമാണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുമതി. നേരത്തെ പരപ്പനങ്ങാടി നഗരസഭയിലെ രണ്ട് കോളനികൾക്ക് ഫണ്ട് ലഭിച്ചിരുന്നു എന്ന് എം.എൽ.എ പറഞ്ഞു.