പൊന്നാനി: സൗദ പൊന്നാനിയുടെ പ്രഥമ കവിതാസമാഹാരമായ 'പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ' കോഴിക്കോട് സർവ്വകലാശാല കാമ്പസിലെ സ്റ്റുഡന്റ് ട്രാപ്പിൽ വച്ച് പാഠഭേദം പത്രാധിപർ സിവിക് ചന്ദ്രൻ എഴുത്തുകാരിയും ചിത്രകാരിയുമായ സി.എച്ച്. മാരിയത്തിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഫൈസൽ ബാവ പുസ്തകം പരിചയപ്പെടുത്തി. കോഴിക്കോട് കുറ്റിയാടി കേന്ദമായി പ്രവർത്തിക്കുന്ന ഹാർമോണിയം പബ്ലിക്കേഷനാണ് പ്രസാധകർ. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതുൾപ്പെടെ വ്യത്യസ്ത ജീവിത പരിസങ്ങൾ ഇതിവൃത്തമായ മുപ്പത്തഞ്ച് കവിതകളുടെ സമാഹാരമാണ് പൂവിൽ ചവിട്ടുമ്പോൾ പൊള്ളാത്തവർ.