cash

പൊന്നാനി: വെളിയങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്‌പോർട്സ് സ്റ്റേഡിയത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കായിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി മികച്ച പരിശീലനം നൽകാനും
സംസ്ഥാന ദേശീയ തലങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും സഹായമാകുന്ന തരത്തിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഫുട്‌ബാൾ കോർട്ട്, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ബാസ്‌കറ്റ് ബാൾ കോർട്ട്, നീന്തൽക്കുളം,
കബഡി കോർട്ട്, ഗുസ്തി കോർട്ട്, റെസ്ലിംഗ് കോർട്ട്, ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സിസ്റ്റം, ടോയ്‌ലറ്റ് ബ്ലോക്ക്
എന്നീ സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. കായിക മേഖലക്ക് ഏറെ ഗുണകരമാവുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു.