udf
വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാർച്ച് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വളാഞ്ചേരി: പൊതുമുതൽ കൈയ്യേറി നശിപ്പിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കുന്നില്ലെന്നാരോപിച്ച് വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറശ്ശേരി ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, യു.ഡി.എഫ് കൺവീനർ സലാം വളാഞ്ചേരി, കെ.വി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.