suhaib

മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മദ്യപസംഘത്തിലെ മുഖ്യപ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28)​ എന്ന കൊച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഇയാളെ തമിഴ്‌നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൾ മാജീദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയുമൊത്ത് നടത്തിയ തെളിവെടുപ്പിൽ തലയ്ക്കടിക്കാനുപയോഗിച്ച കരിങ്കല്ല് കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും 10 മീറ്റർ മാറിയാണ് കരിങ്കല്ല് കണ്ടെത്തിയത്. കല്ലിൽ പറ്റിപ്പിടിച്ച രക്തക്കറയും മുടിയും വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി പാ‌ർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് , മദ്യലഹരിയിലായിരുന്ന മൂന്നംഗസംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റാണ് നഗരസഭ കൗൺസിലർ മരിച്ചത്.