festival
കോട്ടക്കൽ ആര്യവൈദ്യശാല വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ആലങ്കോട് വി.എസ്. ഗോകുലിന്റെ വയലിൻ കച്ചേരി.

കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല വിശ്വംഭരക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. പതിവ് ചടങ്ങുകൾ കൂടാതെ വൈകിട്ട് 6.30 മുതൽ 8. 30 വരെ കലാമണ്ഡലം അരുണ ആർ. മാരാരുടെ മോഹിനിയാട്ടം, കോട്ടക്കൽ സന്തോഷിന്റെ വായ്പ്പാട്ട്, മൃദംഗം കലാമണ്ഡലം ഷൈജു, വയലിൻ പത്മകുമാർ മഞ്ചേരി, ഓടക്കുഴൽ വിനോദ് കൊപ്പം, ഇടയ്ക്ക കലാമണ്ഡലം അരുൺദാസ് എന്നിവയ്ക്ക് ശേഷം പോരൂർ ഉണ്ണികൃഷ്ണന്റെ തായമ്പകയും നടക്കും.