malappuram
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. ബഷീറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ സമീപം.

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'യ്ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പണം ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുക എന്ന മഹത്തായ രാഷ്ട്രീയ പ്രവർത്തനമാണ് മുസ്‌ലിം ലീഗ് നടത്തുന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ക്യാമ്പയിൻ കൺവീനർ മഞ്ഞളാംകുഴി അലി എം.എൽ.എ, എം.എൽ.എമാരായ പി. ഉബൈദുല്ല, യു.എ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു. ഞായറാഴ്ച തുടങ്ങിയ ക്യാമ്പയിൻ റംസാൻ 30ന് സമാപിക്കും.