malappuram
പി.ഷബീർ ജില്ലാ പ്രസിഡന്റ്

എടപ്പാൾ: ഡി.വൈ.എഫ്‌.ഐ പതിനഞ്ചാമത് ജില്ലാ സമ്മേളനത്തിന് സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായി എടപ്പാൾ പി ബിജു നഗറിൽ (വിവ ഓഡിറ്റോറിയം) നടന്ന സമ്മേളനം പുതിയ ഭാരവാഹികളെ തിര‍ഞ്ഞെടുത്തു. ഇന്നലെ പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്കുള്ള മറുപടി ജില്ലാ സെക്രട്ടറി പി.കെ.മുബഷീറും, സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും മറുപടി നൽകി. ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഗ്രീഷ്മ അജയ്‌ഘോഷ്, ജയ്ക്ക്.സി.തോമസ് തുടങ്ങിയവർ സംസാരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ കെ.പി.അനീഷ് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായി പി.ഷബീർ (പ്രസിഡന്റ്), കെ.ശ്യാം പ്രസാദ് (സെക്രട്ടറി),
പി.മുനീർ (ട്രഷറർ),​ കെ.ജിനേഷ്, അഡ്വ. രഹ്ന സബീന, ഇ.ലിനീഷ് (വൈസ് പ്രസിഡന്റ്),​

കെ.പി.അനീഷ്, എൻ.എം.ഷഫീഖ്, സി.ഇല്യാസ് (ജോ.സെക്രട്ടറി),​ കെ.എ.സക്കീർ, പി.രതീഷ്, അഡ്വ.ബിൻസി ഭാസ്‌കർ, എ.സിദ്ധീഖ്, പി.കെ.ഷബീബ, സൈഫുദ്ദീൻ (സെക്രട്ടറിയറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.