വളാഞ്ചേരി: വിൽപ്പനക്കായി കൊണ്ടുവന്ന ലഹരിമരുന്നായ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. ആസാം നാഗോൺ സിങ്കിമാരി സ്വദേശി റാഷിദുൾ ഹഖിനെയാണ് (30) കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ ഇ. ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 6.35 ഗ്രാം ഹെറോയിൻ പിടികൂടി. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വച്ചാണ് വിൽപ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുമായി പ്രതിയെ പിടികൂടിയത്.