home-
എ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ് പുക്കയിൽ ആരംഭിച്ച സ്വപ്ന വീട് എ.എ.കെ ഗ്രൂപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

തിരുർ: അഗതികളും നിലാരംബരുമായ സ്ത്രികളുടെ സംരക്ഷണത്തിനായി എ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ് പൂക്കയിൽ ആരംഭിച്ച എ.പി.ജെ സ്വപ്ന വീട് എ.എ.കെ ഗ്രൂപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജി നാടിന് സമർപ്പിച്ചു. കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ നിന്നും രോഗം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാത്തവർ ഉൾപ്പെടെ പത്തോളം സ്ത്രീകൾ സ്വപ്ന വീടിന്റെ തണലിലുണ്ട്. സ്വപ്ന വീടിന് സ്ഥിരം കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പദ്ധതിക്ക് എ.എ.കെ ഗ്രൂപ്പ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ പി. നസ്രുള്ള അദ്ധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ഭാരവാഹികളായ കെ. ശരിഫ, നാലകത്ത് ഫീറോസ്, മുജീബ് താനാളൂർ, കുറ്റിയിൽ സുശീല, ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ്
പി.എ. ബാവ, ഗായകൻ ഫിറോസ് ബാബു, അഡ്വ: കെ.പി. മറിയുമ്മ തുടങ്ങിയവർ സംസാരിച്ചു.