nayana-

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്: വനിതാ ലോംഗ് ജമ്പിലെ മൂന്ന് മെഡലും കേരളത്തിന്

നയന ജയിംസിന് സ്വർണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും

തേഞ്ഞിപ്പലം : ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സിൽ ആദ്യ രണ്ട് ദിവസങ്ങളിലും അകന്നു നിന്ന സുവർണ ശോഭ മൂന്നാം ദിനം കേരളത്തിന് സമ്മാനിച്ച് നയന ജയിംസിന്റെ മിന്നൽ ചാട്ടം! വനിതകളുടെ ലോംഗ് ജമ്പിൽ 6.45 മീറ്റർ ചാടി നയന സ്വർണപ്പറവയായപ്പോൾ ഈ ഇനത്തിലെ വെള്ളിയും വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. 6.33 മീറ്റർ ചാടി ആൻസി സോജനാണ് വെള്ളി സ്വന്തമാക്കിയത്. 6.32 മീറ്റർ ചാടിയ സാന്ദ്ര ബാബു വെങ്കലവും നേടി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യതയും നയന സ്വന്തമാക്കി. ലോംഗ് ജമ്പിലെ ഈ മൂന്ന് മെഡലുകളാണ് കേരളത്തിന്റെ ഇന്നലത്തെ സമ്പാദ്യം.

പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ സിന്താന്ത് തിങ്കലയ സ്വര്‍ണം നേടി.(14.08 സെക്കൻഡ്). ഹൈജമ്പില്‍ ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യത ഉറപ്പിച്ച് പുരുഷന്‍മാരുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ സര്‍വേഷ് കുഷാരെ സ്വര്‍ണം സ്വന്തമാക്കി(2.25). വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഉത്തർപ്രദേശിന്റെ അന്നു റാണി (61.15 മീറ്റര്‍) സ്വർണം നേടി. അന്നു റാണിക്ക് തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യത കരസ്ഥമാക്കാനായി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഹരിയാനയുടെ ശങ്കര്‍ ലാല്‍ സ്വാമി(8.32.01), സ്വർണവും,ബാല്‍ കൃഷ്ണന്‍(8.38.32) വെള്ളിയും നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്ധ്രാപ്രദേശിന്റെ ജ്യോതി യരാജി(13.09 ) വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ മഹാരാഷ്ട്രയുടെ കോമള്‍ ചന്ദ്രക ജഗന്ദാലേ(9.47.86) പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ തജീന്ദ്ര പാല്‍ സിന്‍ തൂര്‍(19.12) എന്നിവരാണ് മറ്റു സുവർണ നേട്ടക്കാർ.

തി​രു​മ്പി​ ​വ​ന്തി​ട്ടേ​ന്ന് ​സൊ​ല്ല്...
ജോ​ലി​ത്തി​ര​ക്കി​ൽ​ ​മൂ​ന്ന് ​വ​ർ​ഷം​ ​പ​രി​ശീ​ല​ന​വും​ ​മ​ത്സ​ര​ങ്ങ​ളും​ ​മു​ട​ങ്ങി​യ​തി​ന്റെ​ ​ദുഃ​ഖം​ ​ന​യ​ന​ ​ജെ​യിം​സ് ​ഒ​രൊ​റ്റ​ ​ചാ​ട്ട​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​തീ​ർ​ത്തു.​ ​ചെ​ന്നൈ​ ​ഇ​ൻ​കം​ ​ടാ​ക്സി​ൽ​ ​ഇ​ൻ​സ്പെ​ക്ട​റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ന​യ​ന​യ്ക്ക് ​ജോ​ലി​ത്തി​ര​ക്ക് ​കാ​ര​ണം​ ​കാ​ര്യ​മാ​യ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്താ​നോ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നോ​ ​സാ​ധി​ച്ചി​രു​ന്നി​ല്ല.​ റെ​ക്കാ​ഡ് ​ഇ​ല്ലെ​ങ്കി​ലും​ ​സ്വ​ർ​ണ​വും​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലേ​ക്കു​ള്ള​ ​യോ​ഗ്യ​ത​യും​ ​ല​ഭി​ച്ച​തി​ൽ​ ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ന​യ​ന​ ​പ​റ​ഞ്ഞു.​ ​ദേ​ശീ​യ​മീ​റ്റി​നാ​യി​ ​ആ​റ് ​മാ​സം​ ​മു​മ്പ് ​കോ​ച്ച് ​ജ​യ​കു​മാ​റി​ന്റെ​ ​കീ​ഴി​ൽ​ ​പ​രി​ശീ​ല​നം​ ​പു​ന​രാ​രം​ഭി​ച്ച​താ​ണ് ​ന​യ​ന.​ ​വെ​ള്ളി​ ​നേ​ടി​യ​ ​ആ​ൻ​സി​ നി​ല​വി​ൽ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ്,​ ​കോ​മ​ൻ​ ​വെ​ൽ​ത്ത് ​എ​ന്നി​വ​യി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യി​ട്ടു​ണ്ട്.