sports
സന്തോഷ് ട്രോഫി ഓർഗനൈസിംഗ് കമ്മിറ്റി ഓഫീസ് ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്ടൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ഐ.എം വിജയൻ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനിലെ സന്തോഷ് ട്രോഫി ഓർഗനൈസിംഗ് കമ്മിറ്റി ഓഫീസ് ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്ടൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലേക്ക് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് എത്തുന്നത് കായിക താരങ്ങളുടെ ഭാഗ്യമാണെന്ന് ഐ.എം. വിജയൻ പറഞ്ഞു. കളിച്ചിരുന്ന കാലത്ത് മലപ്പുറത്തും കോഴിക്കോടും സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വന്നിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും താൻ എല്ലാ മത്സരങ്ങളും കാണാനുണ്ടാകുമെന്നും ഐ.എം വിജയൻ വ്യക്തമാക്കി. ഏപ്രിൽ 16 മുതൽ മേയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് 75- ാമത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ 16ന് രാത്രി എട്ടിന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ഉദ്ഘാടന ചടങ്ങിൽ പി. ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ്, ഇവന്റ് കോ-ഓർഡിനേറ്റർ യു. ഷറഫലി, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാർ, കെ. അബ്ദുൽ നാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, അസിസ്റ്റന്റ് കമാന്റന്റ് ഹബീബ് റഹ്മാൻ, ഫുട്‌ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.