
പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 90 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. വല്ലപ്പുഴ ചൂരക്കോട് സ്വദേശികളായ മത്തൻപുള്ളിയാലിൽ മുഹമ്മദ് നിസാർ (31), കൊടിയിൽ ഫൈസൽ (33) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. മണ്ണാർക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്നു കാർ. കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്നാണ് സൂചന. പണവും വാഹനവും കോടതിയിൽ ഹാജരാക്കും.