പെരിന്തൽമണ്ണ: സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ ഗോത്രവർഗ്ഗ കുടുംബ സംഗമവും ഭാസുര രൂപീകരണവും പെരിന്തൽമണ്ണ സായി ട്രൈബൽ ഹോസ്റ്റലിൽ നടന്നു. ഗോത്രവർഗ്ഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിനായി 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ' എന്ന ആശയം മുൻനിറുത്തിയാണ് പരിപാടി. സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ, സബ് കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം
എൻ.എം. മെഹറലി, മങ്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്‌കറലി, അസി.എക്‌സൈസ് കമ്മീഷണർ വേലായുധൻ കുന്നത്ത്, പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസർ ടി. ശ്രീകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സായി സ്‌നേഹതീരം പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, രാഷ്ട്രപതി പുരസ്‌കാര ജേതാവും സായി സ്‌നേഹതീരം പ്രവർത്തകനുമായ കെ.ആർ രവി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം
വി. രമേശൻ, ജില്ലാ സപ്ലൈ ഓഫീസർ ഷാജഹാൻ എന്നിവർ സംസാരിച്ചു. മുൻ ഭക്ഷ്യകമ്മിഷൻ അംഗം അഡ്വ.ബി. രാജേന്ദ്രൻ ബോധവത്കരണ ക്ലാസ് എടുത്തു.