medical
പെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.സി ദിനേശ് നിർവഹിക്കുന്നു.

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.സി. ദിനേശ് നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ടി.കെ. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ അഡ്വ. ടി.കെ റഷീദലി, മെഡിക്കൽ സുപ്രണ്ട് ഡോ. കെ. മോഹൻദാസ്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രതിപക്ഷ നേതാവ്. കെ.ടി നാരായണൻ, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രെട്ടറി അനിൽ ചെമ്മാണിയോട്, കെ വിശ്വനാഥൻ, മണികണ്ഠൻ സി എന്നിവർ സംസാരിച്ചു.