
പരപ്പനങ്ങാടി: മുക്കുപണ്ടം പണയം വെച്ച കേസിൽ മാനേജർ അടക്കം മൂന്നു ജീവനക്കാരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വള്ളിക്കുന്ന് സഹകരണ ബാങ്ക് ആനങ്ങാടി ബ്രാഞ്ചിലെ ടി. കൃഷ്ണകുമാർ, അരിയല്ലൂർ സഹകരണ ബാങ്ക് ബ്രാഞ്ചിലെ വി.പി. ഉണ്ണി, പി. അനിൽകുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. കേസിൽ മുഖ്യപ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .