തിരുരങ്ങാടി: സംസ്ഥാന സർക്കാറിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി തിരൂരങ്ങാടി ബ്ലോക്ക് ഐ.സി.ഡി.സ്, ചെറുമുക്ക് വിസ്മയാ ക്ലബ്ബിന്റെ സഹകരണത്തോടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. വിസ്മയാ നഗറിൽ ആർ. അഞ്ജന മോട്ടിവേഷൻ ക്ലാസ് എടുത്തു. വിസ്മയാ ക്ലബ് സെക്രട്ടറി മുസ്തഫ ചെറുമുക്ക്, 145-ാം നമ്പർ അംഗൻവാടി വർക്കർ എം. ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.