മമ്പാട് : അക്കാദമിക ഗവേഷണത്തിൽ ഷാർജ യുണിവേഴ്‌സിറ്റിയും, എം.ഇ.എസ് മമ്പാട് കോളേജും പരസ്പര സഹകരണത്തിന് ധാരണയായി. ഷാർജ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഹിസ്റ്ററി ഓഫ് അറബ്‌സ് ആന്റ് മുസ്ലിം സയൻസും(സിഫ്ഹാംസ്), എം.ഇ.എസ് മമ്പാട് കോളേജും തമ്മിലാണ് ധാരണാ പത്രം ഒപ്പുവച്ചത്. ധാരണാപത്ര കൈമാറ്റം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സിഫ്ഹാംസ് ഡയറക്ടറും,സെന്റർ ഫോർ ഹിസ്റ്ററി ആന്റ് ഇസ്ലാമിക് സിവിലൈസേഷൻ അദ്ധ്യക്ഷനുമായ പ്രൊഫസർ മസൂദ് ഇദ്രീസും, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂറും നടത്തുകയുണ്ടായി. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി പ്രൊഫ. ഒ.പി.അബ്ദുറഹിമാൻ, പ്രിൻസിപ്പൽ ഡോ.പി.പി മൻസൂർ അലി, പ്രൊഫസർ.ഇ.അനസ്, ഡോ.എം.കെ സാബിക്, ഡോ.ടി.ഹസീന ബീഗം, കെ.അബ്ദുൽ വാഹിദ് എന്നിവർ പങ്കെടുത്തു.