sh
ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ലോഗോ പ്രകാശനം ചെയ്യുന്നു

മലപ്പുറം: വിവിധ മേഖലകളിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ മലപ്പുറം ആസ്ഥാനമായി രൂപീകൃതമായ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. വിവിധ സെമിനാറുകൾ,പഠനങ്ങൾ, വിഷൻ ബൈഠക് എന്നിവ കേന്ദ്രത്തിന് കീഴിൽ നടത്തിയിരുന്നു. ചടങ്ങിൽ എ.കെ.സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. പി.എം.എ.സലാം, ടി.വി.ഇബ്രാഹിം എം.എൽ.എ, അഡ്വ. എം.ഉമ്മർ, അബ്ദുല്ല വാവൂർ, എ.എം.അബൂബക്കർ, എ.മുഹമ്മദ്, കെ.ടി.ചെറിയമുഹമ്മദ്, കെ.ടി.അമാനുല്ല, എം.സലീം, ആമിർ കോഡൂർ, സി.എ.ഷിബിലി, മജീദ് കാടേങ്ങൽ, എ.എ.സലാം, സഫ്ദറലി വാളൻ പ്രസംഗിച്ചു.