വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 31ലെ വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കാലങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കുടിവെള്ള പദ്ധതി ഉദ്ഘാടനം പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ ഡോ.കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ സദാനന്ദൻ കോടീരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, വളാഞ്ചേരി നഗരസഭ ചെയർന്മാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാൻ മുജീബ് വാലാസി സംസാരിച്ചു.