തിരൂരങ്ങാടി : ഘട്ടംഘട്ടമായി ഉപയോഗത്തിന്റെ അളവ് കുറച്ച് മദ്യാസക്തി കുറക്കുമെന്ന പ്രകടന പത്രികയ്ക്ക് വിരുദ്ധമായി കേരളീയ സമൂഹത്തെ മദ്യത്തിൽ മുക്കി അധാർമികമാക്കാനുള്ള സർക്കാർ നയം തിരുത്തണമെന്ന് ഐ.എസ്.എം മലപ്പുറം ജില്ലാ തസ്കിയത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. രണ്ട് ദശകത്തലേറെയായി ജില്ലയിൽ റംസാനിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ 1,500 പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് നിഅമത്തുള്ള സഹൽ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം, നിഹ്മത്തുള്ള സഹൽ, ടി.ആബിദ് മദനി, കെ.പി.അബ്ദുറഹ്മാൻ സുല്ലമി പ്രസംഗിച്ചു