privat-bus

മലപ്പുറം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനുകളിൽ വിഷു- ഈസ്റ്റർ തിരക്ക് മൂലം ടിക്കറ്റില്ലാത്ത സാഹചര്യം മുതലെടുത്ത് സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിലേറെയാക്കി. ഏപ്രിൽ 14ന് അംബേദ്കർ ജയന്തി അവധിയായതിനാൽ 13ന് നാട്ടിലേക്ക് തിരിക്കാനാണ് മിക്കവരുടെയും ശ്രമം. ഈ ദിവസമാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ.

കോഴിക്കോട്,​ കൊച്ചി, തിരുവന്തപുരം റൂട്ടുകളിലെല്ലാം ടിക്കറ്റ് നിരക്ക് ഇരട്ടിയോ അതിലധികമോ ആണ്. ബസ് പുറപ്പെടുന്ന സമയം വച്ച് നിരക്ക് വീണ്ടും കൂടും.

ഉദാഹരണം: ബംഗളൂരു - കോഴിക്കോട് എ.സി സ്ലീപ്പറിന് 2,​000 രൂപ നൽകണം. സാധാരണ 1,​000 രൂപ മതി. 800 രൂപയായിരുന്ന എ.സി സെമി സ്ലീപ്പറിനിപ്പോൾ 1,​600 രൂപയാണ്. തിരുവനന്തപുരത്തേക്ക് എ.സി സ്ലീപ്പർ 1700ൽ നിന്ന് 3650 രൂപയാക്കി.

കെ.എസ്.ആർ.ടി.സിയും കർണാടക ആർ.ടി.സിയും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും 13ന് ടിക്കറ്റ് ലഭ്യമല്ല. കെ.എസ്.ആർ.ടി.സിയിൽ തത്കാലാണ് ബാക്കി. സ്പെഷ്യലടക്കം 41 സർവീസുകൾ കെ.എസ്.ആർ.ടി.സിയും 32 സർവീസുകൾ കർണാടകവും നടത്തുന്നുണ്ട്.

റൂട്ട്, നിലവിലെ നിരക്ക്,

സാധാരണ നിരക്ക്

ബംഗളൂരു - കൊച്ചി

എ.സി സ്ലീപ്പർ - 3,​650- 3,​900 - 1,​290- 1,​350

എ.സി സെമി സ്ലീപ്പർ - 2,​700- 3,​360 - 1,000 - 1,200

ബംഗളൂരു- തിരുവനന്തപുരം

എ.സി സ്ലീപ്പർ - 3,​650 - 3,​950 - 1,​600 - 1,​700

എ.സി സെമി സ്ലീപ്പർ- 2,​350 - 2,​700 - 1,​300 - 1,​400

കെ.എസ്.ആർ.ടി.സി

ബംഗളൂരു- തിരുവനന്തപുരം

എ.സി മൾട്ടി ആക്സിൽ: 1,​463 -1,​519

സൂപ്പർ എക്സ്പ്രസ്: 962

സ്വിഫ്റ്റ് എ.സി സ്ലീപ്പർ: 1,​727 - 2,​156

ബംഗളൂരു- കോഴിക്കോട്

എ.സി മൾട്ടി ആക്സിൽ: 724

സൂപ്പർ എക്സ്പ്രസ്: 452-500

സൂപ്പർ ഡിലക്സ് : 553

ബംഗളൂരു - കൊച്ചി

എ.സി മൾട്ടി ആക്സിൽ: 1,​106-1,​134

സൂപ്പർ എക്സ്പ്രസ്: 702

സൂപ്പർ ഡിലക്സ് : 884

സ്വിഫ്റ്റ് എസി സ്ലീപ്പർ: 1,​551

കർണ്ണാടക ആർ.ടി.സി

ബംഗളൂരു- കോഴിക്കോട്

എ.സി സ്ലീപ്പർ: 1,​195

ഐരാവത് : 891- 1,​130

രാജഹംസ: 851

ബംഗളൂരു- കൊച്ചി

എ.സി സ്ലീപ്പർ: 1,​674- 2,​200

ഐരാവത്: 1,​393-1,​636

രാജഹംസ: 851

ബംഗളൂരു - തിരുവനന്തപുരം

ഐരാവത് - 1,​582-1,​882