kseb
ആനങ്ങാടി ടെലിഫോൺ എക്സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് മാറ്റിയ കെ.എസ്.ഇ.ബി വള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സെറീനാ ബാനു ഉദ്ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന്: കെ.എസ്.ഇ.ബി വള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കൂടുതൽ പ്രവർത്തന സൗകര്യങ്ങൾക്കായി ആനങ്ങാടി ടെലിഫോൺ എക്സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് മാറ്റി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സെറീനാ ബാനു നിർവഹിച്ചു. തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഒ.പി. വേലായുധൻ, പരപ്പനങ്ങാടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദു, തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഡിവിഷണൽ അക്കൗണ്ടന്റ് സിൽവി, സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പ്രസീദ് കുമാർ.എ, സെക്ഷൻ സീനിയർ സൂപ്രണ്ട് സുനിൽ.പി പങ്കെടുത്തു.