തിരൂരങ്ങാടി: തിരൂരങ്ങാടി മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കട കത്തിനശിച്ചു. ഞായറാഴ്ച രാതി 12 മണിയോടെയാണ് സംഭവം. ടർഫിൽ നിന്ന് ഫുട് ബാൾ കളി കഴിഞ്ഞ് പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഉടൻ തിരൂരങ്ങാടി പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസും പരിസരവാസികളും ചേർന്ന് തീ അണച്ചതിനൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ ഇസ്തിരി കടയും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു. യു.പി സ്വദേശി സജ്ജയാണ് കട നടത്തി വരുന്നത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.