d
വളാഞ്ചേരി നഗരസഭ കുടുംബശ്രീ വിഷു ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണന് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്യുന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ വിഷുചന്തക്ക് നഗരസഭാ കമ്യൂണിറ്റി ഹാൾ പരിസരത്ത് തുടക്കമായി. ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ മുൻ നഗരസഭാ വൈസ് ചെയർമാൻ കെ.വി. ഉണ്ണിക്കൃഷ്ണന് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, ആബിദ മൻസൂർ, ബദരിയ്യ മുനീർ, സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി തുടങ്ങിയവർ സംബന്ധിച്ചു. അയൽക്കൂട്ടം അംഗങ്ങളായ പി. ലത, കെ.പി. ശാരത, ശ്രീജ.ടി, പി. ബുഷ്റ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ചന്ത വ്യാഴാഴ്ച സമാപിക്കും.