kunhalikkutty

മലപ്പുറം: കാലം ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാതെയാണ് കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് അവസാനിച്ചതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിക്ക് ബദലായി എന്ത് ചെയ്യാനാവുമെന്ന് സി.പി.എം നേതൃത്വം ചർച്ച ചെയ്തില്ല. ബി.ജെ.പിക്കെതിരെ മതേതര കക്ഷികൾ ഒന്നിച്ചുനിൽക്കേണ്ടത് സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതായിരുന്നു. കോൺഗ്രസാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ നിൽക്കുന്ന ഏറ്റവും വലിയ പാർട്ടിയെങ്കിലും കോൺഗ്രസിനെ മാറ്റിനിറുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ചകൾ മുഴുവൻ.