hospital
ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി ആരംഭിച്ചതിന്റെ ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഈവനിംഗ് ഒ.പി ആരംഭിച്ചു

പൊന്നാനി: ഈഴുവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി ഈവനിംഗ് ഒ.പിയുടെ പ്രവർത്തനം ആരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. നിലവിൽ ഉച്ചവരെ മാത്രമാണ് കേന്ദ്രത്തിൽ ഒ.പി സൗകര്യമുള്ളത്. ഈവനിംഗ് ഒ.പി തുടങ്ങുന്നതോടെ വൈകീട്ട് ആറുവരെ ഡോക്ടറുടെ സേവനം ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും.

ചടങ്ങിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷീന സുദേശൻ, എം. ആബിദ, രജീഷ് ഊപ്പാല, കൗൺസിലർമാരായ പി.വി അബ്ദുൾ ലത്തീഫ്, ഗിരീഷ് ബാബു, മെഡിക്കൽ ഓഫീസർ ഡോ. ആഷിക് അമാൻ തുടങ്ങിയവർ പങ്കെടുത്തു.