d

എസ്.എൻ.ഡി.പി യോഗം ഒതുക്കുങ്ങൽ ശാഖ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷം

പരപ്പനങ്ങാടി: എസ്.എൻ.ഡി.പി യോഗം ഒതുക്കുങ്ങൽ ശാഖ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷം ശാഖാ സെക്രട്ടറി കുഞ്ഞേലു പുളിക്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തെക്കേ മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിലീപ് മുന്നരശ്ശൻ വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. മൈക്രോ കൺവീനർ പ്രമോദ് മോന്തയിൽ, ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് ചോലയിൽ, ഷാജു പട്ടയിൽ, ഗിരീഷ് പട്ടയിൽ എന്നിവർ പങ്കെടുത്തു.