
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഓൺലൈൻ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകും. https://www.santosthrophy.com/ എന്ന വെബ് സൈറ്റിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. ഓൺലൈൻ പേയ്‌മെന്റ് മാർഗത്തിലൂടെ പണമിടപാട് നടത്താം. തുടർന്ന് ടിക്കറ്റിന്റെ കോപ്പി നേരിട്ട് ഡൗൺലോഡ് ചെയ്തും ഈമെയിൽ വഴിയും ലഭ്യമാക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാം. ഒരാൾക്ക് ഒരു സമയം അഞ്ച് ടിക്കറ്റുവരെ ഓൺലൈനിൽ വാങ്ങാം. ഇതല്ലാതെ നേരിട്ട് ടിക്കറ്റ് കൗണ്ടർ വഴിയും ടിക്കറ്റെടുക്കാം. സീസൺ ടിക്കറ്റുകളുടെ വിതരണം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾ വഴി ഇതിനകം ആരംഭിച്ചിട്ടുണ്ട്.