പരപ്പനങ്ങാടി: വ്യാഴാഴ്ച്ച പുലർച്ചെ നെടുവ പൂവാതംകുന്നു ഭാഗത്ത് ഉണ്ടായ ഇടിമിന്നലിൽ വീടുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് കനത്തഇടിയും മിന്നലും അനുഭവപ്പെട്ടത്. ചുമരുകൾ വിണ്ടുകീറി. ആഞ്ചേരി ആലുങ്ങൽ ബാലകൃഷ്ണൻ നായരുടെ വീടിന്റെ ചുമരുകൾക്ക് കേടുപാട് പറ്റി. ആർക്കും പരിക്കേറ്റില്ല. ടിവി, ഫ്രിഡ്ജ്, ഇൻവെർട്ടർ അടക്കമുള്ള വൈദ്യുതി ഉപകരണങ്ങൾ കേടായി. പരിസരത്തെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.