football

ക​ളി​ച്ചൂ​ടി​ൽ...​ ​മ​ല​പ്പു​റം​ ​കോ​ട്ട​പ്പ​ടി​ ​ഫു​ട്ബാ​ൾ​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​ ​സ​ന്തോ​ഷ്‌​ട്രോ​ഫി​ ​ഫു​ട്ബാൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പ​ഞ്ചാ​ബും​ ​വെ​സ്റ്റ് ​ബം​ഗാ​ളും​ ​ത​മ്മി​ലുള്ള​ ​മ​ത്സ​രം​ ​കാ​ണാ​നെ​ത്തി​യ​വ​ർ​ ​വെ​യി​ലി​ൽ​ ​നി​ന്നും​ ​ര​ക്ഷ​നേ​ടാ​നാ​യി​ ​പ​ത്ര​ങ്ങ​ൾ​ ​കൊ​ണ്ട് ​ത​ല​ ​മ​റ​ച്ച​പ്പോ​ൾ.

- ഫോട്ടോ: അ​ഭി​ജി​ത്ത് ​ര​വി

മലപ്പുറം: മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ബംഗാൾ - പഞ്ചാബ് മത്സരത്തോടെ 75-ാമത് സന്തോഷ് ട്രോഫി മത്സരത്തിന് ഇന്നലെ തുടക്കമായി. മലപ്പുറത്തെ കാൽപ്പന്ത് പെരുന്നാളിന് ആവേശമായി രാത്രി പയ്യനാട് സ്റ്റേഡിയത്തിൽ കേരളവും രാജസ്ഥാനും തമ്മിലുള്ള ആദ്യ മത്സരവും നടന്നു. രാത്രി ഏഴിന് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ സന്തോഷ് ട്രോഫിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവ്, കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദു സമദ് തുടങ്ങിയവർ മുഖ്യാതിഥികളായി. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാൾ ജേതാക്കളായത്. ശുഭം ഭൗമികാണ് വെസ്റ്റ് ബംഗാളിനായി ഗോൾ നേടിയത്. കഠിനമായ വെയിൽ കാരണം കോട്ടപ്പടി സ്റ്റേഡിയത്തിൽ കാണികൾ കുറവായിരുന്നു. ഗാലറിയുടെ ഒരു വശം പൂർണമായും ആളുകൾ നിറഞ്ഞിരുന്നെങ്കിലും മറ്റു ഇരു ഭാഗങ്ങളിലും കാണികൾ കുറവായിരുന്നു. വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കേരളത്തിന്റെ മത്സരം കാണാൻ ജനങ്ങൾ ഒഴുകിയെത്തി. ​കേരളം മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് രാജസ്ഥാനെ പരാജയപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ കോട്ടപ്പടിയിലെ മത്സരം വൈകിട്ട് നാലിനായതിനാൽ അവിടെയും കൂടുതൽ കാണികളെത്തുമെന്നാണ് പ്രതീക്ഷ.

ഇവർ ഗോൾ പോസ്റ്റിന്റെ രക്ഷകർ

വെസ്റ്റ് ബംഗാളിന്റെയും പഞ്ചാബിന്റെയും ഗോൾ കീപ്പർമാരുടെ പ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നു. വെസ്റ്റ് ബംഗാൾ പഞ്ചാബിന്റെ ഗോൾ പോസ്റ്റിലേക്ക് തൊടുത്തു വിട്ട നിരവധി പന്തുകളാണ് ഗോൾ കീപ്പർ ഹർപ്രീത് സിംഗ് രക്ഷിച്ചത്. 61ാം മിനുട്ടിൽ വെസ്റ്റ് ബംഗാളിന്റെ താരം ശുഭം ബൗമികിന്റെ കാലിൽ നിന്നുയർന്ന പന്തിനെ മാത്രമാണ് ഹർപ്രീതിന് നഷ്ടമായത്. ജയ് ബസ് നൽകിയ പാസ് ശുഭം മനോഹരമായി കാലിലെടുത്ത് നിമിഷ നേരം കൊണ്ട് വലയിലെത്തിച്ചു. ഗോൾ വലയുടെ വലത് ഭാഗത്തേക്കാണ് പന്തെത്തിയത്. വെസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പറായ പ്രിയന്ത് കുമാർ സിംഗ് പഞ്ചാബിന്റെ എല്ലാ അവസരങ്ങളേയും തന്റെ കൈക്കുള്ളിലാക്കി. അധികമായി ലഭിച്ച ഏഴ് മിനുട്ടിൽ പഞ്ചാബ് വെസ്റ്റ് ബംഗാളിനെതിരെ പോരാട്ടം കടുപ്പിച്ചപ്പോഴും പ്രിയന്ത് കുമാർ ഗോൾ വലയ്ക്ക് മുൻപിൽ രക്ഷകനായി നിന്നു. അധിക സമയത്ത് വീണു കിട്ടിയ കോർണർ കിക്കിലെ അവസരവും പഞ്ചാബിന് പാഴായി.

തരുണിന്റെ അവസരം ബോക്സിന് പുറത്തേക്ക്

പഞ്ചാബിന്റെ മുന്നേറ്റ നിരയിലെ അണ്ടർ 21 താരം തരുൺ സ്ലാത്തിയക്കാണ് കളിയിൽ വലിയ സുവർണാവസരം ലഭിച്ചിരുന്നത്. പക്ഷെ, നിർഭാഗ്യമെന്നോണം തരുണിന്റെ പന്ത് ഗോൾ വലയിലേക്ക് കയറിയില്ല. 43ാം മിനുട്ടിൽ പന്തുമായി ഗോൾ വലയെ ലക്ഷ്യമാക്കി പാഞ്ഞടുത്ത തരുണിനെ ചെറുക്കാൻ ഗോൾ കീപ്പറല്ലാതെ ഒരാൾ പോലും സമീപത്തുണ്ടായിരുന്നില്ല. വെസ്റ്റ് ബംഗാൾ ഗോൾ കീപ്പർ പ്രിയന്ത് കുമാർ‌ സിംഗ് പന്തെടുക്കാനായി പാഞ്ഞടുത്തപ്പോഴേക്കും തരുൺ പന്തിനെ പുറത്തേക്കടിക്കുകയും അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.