bms

കോട്ടക്കൽ: പുതിയ ഫാമിലി ബഡ്ജറ്റ് സർവേ ഉടൻ നടപ്പാക്കണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട ഫാമിലി ബഡ്ജറ്റ് പ്രാകാരമുള്ള ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ വേരിയബിൾ ഡി.എ ഇപ്പോഴും നടപ്പാക്കുന്നതെന്നും ഉടൻ പുതിയ സർവേ നടത്തി കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ഡയറക്ടർക്കയച്ച പരാതിയിൽ ബി.എം.എസ് മലപ്പുറം ജില്ലാ ജോ: സെക്രട്ടറിയും കോട്ടക്കൽ ആര്യവൈദ്യശാല മസ്ദൂർ സംഘം ജനറൽ സെക്രട്ടറിയുമായ മുരളീധരൻ തിരൂർ ആവശ്യപ്പെട്ടു.