ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗം സംസ്ഥാന നിർവാഹക സമിതി അംഗം കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: ജില്ലയിലെ 535 ലൈബ്രറികളുടെ വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗത്തിൽ രൂപരേഖയായി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2022-23 വർഷത്തെ അഞ്ച് കോടി രൂപയുടെ ബഡ്ജറ്റ് കൗൺസിൽ അംഗീകരിച്ചു.
വാർഷിക പൊതുയോഗം ജില്ലാ ലൈബ്രറി ഹാളിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മുൻകാല നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം എൻ. പ്രമോദ് ദാസ് നിർവഹിച്ചു. സർവീസിൽ നിന്നും വിരമിച്ച എം. അബ്ദുറഹ്മാന് കെ. പദ്മനാഭൻ ഉപഹാരം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രൻ 2021-22 വർഷത്തെ വരവ് ചെലവ് കണക്ക് 2022-23 വർഷത്തെ ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. കെ.പി. രമണൻ, കെ.വി. ബാലകൃഷ്ണൻ, കെ.പി. സോമനാഥൻ, കെ.എ. ശറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
തുക വകയിരുത്തിയത്
ലൈബ്രറികളിൽ വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവ കാര്യക്ഷമമാക്കാൻ
കരിയർ ഗൈഡൻസ് സെന്റർ, താലൂക്ക് റഫറൻസ് ലൈബ്രറി അക്കാഡമിക് സ്റ്റഡി സെന്റർ, മോഡൽ വില്ലേജ് ലൈബ്രറി, ആശുപത്രി ലൈബ്രറി, വനിതാ വയോജന പുസ്തക വിതരണ പദ്ധതി, ബ്രയിലി ശ്രാവ്യ ലൈബ്രറി, പുസ്തകകൂട് എന്നിവയ്ക്ക്
ലൈബ്രറികൾക്ക് പ്രവർത്തന ഗ്രാന്റിന് 25 ലക്ഷം രൂപ
ഹെർമിറ്റേജ് ലൈബ്രറി, ജില്ലാ താലൂക്ക് ഓഫീസുകളുടെ ആധുനികവത്കരണം, ചരിത്രോത്സവം എന്നിവയും ലൈബ്രറികൾ മുഖേന നടപ്പാക്കും
ട്രൈബൽ ലൈബ്രറികളിലെ അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ കമ്പ്യൂട്ടർ, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയ്ക്ക്
ലൈബ്രറികൾക്ക് വാർഷിക ഗ്രാന്റായി 91 ലക്ഷം രൂപ
ലൈബ്രേറിയൻ അലവൻസായി 2.5 കോടി രൂപ
പെരിന്തൽമണ്ണ സബ്ജയിൽ, തവനൂർ സെൻട്രൽ ജയിൽ എന്നിവയിൽ ജയിൽ ലൈബ്രറി സർവീസ് ആരംഭിക്കുന്നതിന്
മലബാർ സമര ശതാബ്ദി ചരിത്ര ലൈബ്രറി ഗവേഷണ കേന്ദ്രം തുടർപ്രവർത്തനങ്ങൾക്കും തുക അനുവദിച്ചു