kgoa
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പ്രീതി പി.ബി ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 33-ാമത് പെരിന്തൽമണ്ണ ഏരിയാ സമ്മേളനം റോയൽ ചോയ്സ് ഓഡിറ്ററിയത്തിൽ നടന്നു. പെരിന്തൽമണ്ണ സബ് ട്രഷറിക് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പ്രീതി പി.ബി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സതീഷ് കുമാർ. എൻ (പ്രസിഡന്റ്), പ്രദീപ് കുമാർ. പി, രസ്ന കളപ്പാടൻ (വൈസ് പ്രസിഡന്റ്മാർ), ജിതേഷ് സ്രാമ്പിക്കൽ (സെക്രട്ടറി), അരുൺ. വി, രാജേഷ് കുമാർ. എസ് (ജോയിൻ സെക്രട്ടറിമാർ), സുരാജ് ബി.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ രാജു പി, രസ്ന കളപ്പാടൻ, സഞ്ജയ്. വി, അനീഷ്, അഹമ്മദുൽ കബീർ തുടങ്ങിയവർ പ്രസംഗിച്ചു.