കോട്ടക്കൽ: കഴിഞ്ഞ ഏഴ് ദിവസമായി നടന്നുവരുന്ന പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ സമാപനമായി. ക്ഷേത്രത്തിൽ നിന്നും വൈകീട്ട് ആരംഭിച്ച ആറാട്ടെഴുന്നെള്ളിപ്പ് കോട്ടപ്പടി വഴി കൈലാസ മന്ദിരത്തിലെത്തി തിരിച്ച് ശിവക്ഷേത്ര ആറാട്ട് കടവിലെ പൂജകൾക്ക് ശേഷം ആറാട്ട് നടന്നു. ക്ഷേത്ര തന്ത്രി കല്ലൂർമനക്കൽ നാരായണൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. തുടർന്ന് പാണ്ടമംഗലം ക്ഷേത്രത്തിലെത്തി കൊടിയിറക്കലിന് ശേഷം സമാപിച്ചു. ആറാട്ടെഴുന്നെള്ളിപ്പിന് പല്ലാവൂർ ശ്രീധരന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി.