d
ജോ​യി​ന്റ് ​കൗ​ൺ​സി​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മേ​ഖ​ലാ​ ​സ​മ്മേ​ള​നം​ സെക്രട്ടറിയേറ്റ് അംഗം വി.സി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: യാത്രക്കാർക്കും വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും റോഡിനിരുവശവും താമസിക്കുന്നവർക്കും ബുദ്ധിമുട്ടായിത്തീർന്ന പുലാമന്തോൾ പെരിന്തൽമണ്ണ റോഡ് വികസനവും ടാറിംഗും മഴക്കാലത്തിനു മുമ്പ് തീർക്കാൻ അടിയന്തര നടപടി ഉണ്ടകണമെന്ന് ജോയിന്റ് കൗൺസിൽ പെരിന്തൽമണ്ണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോസ്പിറ്റൽ സിറ്റി ആയ പെരിന്തൽമണ്ണയിലേക്ക് ഈ വഴി രോഗികളേയും കൊണ്ട് യാത്ര ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണുള്ളതെന്നും യോഗം വിലയിരുത്തി.

ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം വി.സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം രാകേഷ് മോഹൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. മോഹനൻ, കവിത സദൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷാനവാസ് ജില്ലാ കമ്മറ്റി റിപ്പോർട്ടും, മേഖല സെക്രട്ടറി എസ്. അരുൺ മേഖല കമ്മറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: കെ. പ്രമോദ്, വൈസ് പ്രസിഡന്റമാർ: പ്രസാദ്, സജ്മുന്നീസ, സെക്രട്ടറി: എസ്. ഓമനദാസ്, ജോയിന്റ് സെക്രട്ടറിമാർ: അജയൻ അക്കുന്നുമ്മൽ, പ്രിയദർശൻ, ട്രഷറർ: സുബ്രഹ്മണ്യൻ കുരീരി എന്നിവരെ തിരഞ്ഞെടുത്തു.