arrest

നിലമ്പൂർ: ഫിറ്റ്നസ് സെന്ററിൽ വച്ച് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി മംഗലശ്ശേരി ആഷിക്കിനെയാണ് (36) നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വീട്ടമ്മയെ പീഡിപ്പിക്കുകയും ഭീഷണിപെടുത്തി സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു എന്നുമാണ് കേസ്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ആഷിക്കിനെ റിമാൻഡ് ചെയ്ത് പെരിന്തൽമണ്ണ സബ്‌ജയിലിലേക്ക് മാറ്റി. ഇന്നലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്ന് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. പണം കണ്ടെടുക്കാനായിട്ടില്ല.