santhosh-trophy

സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ,

പഞ്ചാബിനെ 2-1ന് തോൽപ്പിച്ചു,

2 ഗോളും നേടിയത് ക്യാപ്ടൻ ജിജോ ജോസഫ്

മ​ല​പ്പു​റം​:​ ​ഗാ​ല​റി​യി​ൽ​ ​ആ​ർ​ത്തി​ര​മ്പി​യ​ ​പ​തി​നാ​യി​രി​ങ്ങ​ൾ​ ​പ​ക​ർ​ന്നു​ ​ന​ൽ​കി​യ​ ​ആ​വേ​ശം​ ​കാ​ലു​ക​ളി​ൽ​ ​ആ​വാ​ഹി​ച്ച് ​പ​യ്യ​നാ​ട് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പ​ഞ്ചാ​ബി​നെ​തി​രെ​ ​പി​ന്നിൽ​ ​നി​ന്ന് ​പൊ​രു​തി​ക്ക​യ​റി​യ​ ​കേ​ര​ളം​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​ക്യാ​പ്ട​ൻ​ ​ജി​ജോ​ ​ജോ​സ​ഫ് ​നേ​ടി​യ​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 2​-1​നാ​ണ് ​കേ​ര​ളം​ ​പ​ഞ്ചാ​ബി​ന്റെ​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന് ​സെ​മി​ക്ക് ​ടി​ക്ക​റ്റെ​ടു​ത്ത​ത്.​ ​മ​ൻ​വീ​ർ​ ​സിം​ഗാ​ണ് ​പ​ഞ്ചാ​ബി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ഇ​ത്ത​വ​ണ​ ​സെ​മി​ ​ഉ​റ​പ്പി​ക്കു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​ണ് ​കേ​ര​ളം.​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ 10​ ​പോ​യി​ന്റും​ 11ഗോ​ളു​ക​ളും​ ​ഭ​ദ്ര​മാ​യി.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ രാജസ്ഥാനെതിരെ ​ഹാ​ട്രി​ക്ക്​ ​നേ​ടിയ​ ​ജി​ജോ​ ​ജോ​സ​ഫ് ​ ഇന്നലേയും മികച്ച ഫോമിൽ ആയിരുന്നു.​ ​കേ​ര​ള​വു​മാ​യി​ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​ ​പ​ഞ്ചാ​ബി​ന്റെ​ ​സെ​മി​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ​മ​ങ്ങ​ലേ​റ്റു.
ഒ​പ്പ​ത്തി​നൊ​പ്പം
തു​ട​ക്കം​ ​മു​ത​ൽ​ ​ത​ന്നെ​ ​ഇ​രു​ടീ​മും​ ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി.​ 11ാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​കേ​ര​ള​ത്തെ​ ​ഞെ​ട്ടി​ച്ച്​ ​പ​ഞ്ചാ​ബ് ​ലീ​ഡെ​ടു​ത്തു.​ ​പെ​നാ​ൽ​റ്റി​ ​ബോ​ക്സി​ൽ​ ​നി​ന്ന് ​മി​ഡ്ഫീ​ൽ​ഡ​ർ​ ​മ​ൻ​വി​ർ​ ​സിം​ഗ് ​ഗോ​ൾ​ ​പോ​സ്റ്റി​ലേ​ക്ക് ​അ​ടി​ച്ച​ ​പ​ന്ത് ​ത​ട​യാനെ​ത്തി​യ​ ​കേ​ര​ളാ​ ​ഗോ​ളി​ ​വി.​ ​മി​ഥു​ന്റെ​ ​കാ​ലി​ൽ​ ​ത​ട്ടി​ ​ഗോ​ൾ​ ​പോ​സ്റ്റി​ൽ​ ​ത​ന്നെ​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ 14ാം​ ​മി​നി​ട്ടി​ൽ​ ​കേ​ര​ള​ത്തെ​ ​തേ​ടി​ ​അ​വ​സ​ര​മെ​ത്തി​യെ​ങ്കി​ലും​ ​ഗോ​ളാ​ക്കി​ ​മാ​റ്റാ​നാ​യി​ല്ല.​ 17ാം​ ​മി​നി​ട്ടി​ൽ​ ​കേ​ര​ളം​ ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​ക്യാ​പ്റ്റ​ൻ​ ​ജി​ജോ​ ​ജോ​സ​ഫാ​ണ് ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​മി​ഡ് ​ഫീ​ൽ​ഡ​ർ​ ​അ​ർ​ജു​ൻ​ ​ജ​യ​രാ​ജ് ​പെ​നാ​ൽ​റ്റി​ ​ബോ​ക്സി​ന​ക​ത്തേ​ക്ക് ​ന​ൽ​കി​യ​ ​പാ​സ് ​ജി​ജോ​ ​ഹെ​ഡ് ​ചെ​യ്ത് ​ഗോ​ൾ​ ​വ​ല​ ​കു​ലു​ക്കു​ക​യാ​യി​രു​ന്നു.​ 32ാം​ ​മി​നി​ട്ടി​ൽ​ ​അ​ർ​ജു​ൻ​ ​ജ​യ​രാ​ജെ​ടു​ത്ത​ ​ഫ്രീ​കി​ക്ക് ​പ​ഞ്ചാ​ബി​ന്റെ​ ​ഗോ​ൾ​കീ​പ്പ​ർ​ ​ഹ​ർ​പ്രീ​ത് ​സിം​ഗ് ​മ​നോ​ഹ​ര​മാ​യി​ ​സേ​വ് ​ചെ​യ്തു.​ ​​ഇ​തി​നി​ടെ​ ​പ​രി​ക്കേ​റ്റ​ ​മി​ഥു​നു​ ​പ​ക​രം​ ​ഹ​ജ്മ​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​വ​ല​കാ​ക്കാ​നെ​ത്തി.
വീ​ണ്ടും​ ​ജി​ജോ
ര​ണ്ടാം​പ​കു​തി​യി​ലും​ ​ഗോ​ളി​നാ​യി​ ​ഇ​രു​ടീ​മും​ ​പൊ​രു​തി.​ ​കേ​ര​ളമാ​യി​രു​ന്നു​ ​കൂ​ടു​ത​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​ത്.​ ​നൗ​ഫ​ലാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ച്ച​ത്.​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​നൗ​ഫ​ൽ​ ​പ​ഞ്ചാ​ബ് ​ഗോ​ൾ​ ​മു​ഖ​ത്തേ​ക്ക് ​നി​ര​വ​ധി​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​മെ​ന​ഞ്ഞെ​ങ്കി​ലും​ ​ല​ക്ഷ്യം​ ​ക​ണ്ടി​ല്ല.​ 86​-ാം​ ​മി​നി​ട്ടി​ലാ​ണ് ​ജി​ജോ​ ​വീ​ണ്ടും​ ​വ​ല​കു​ലു​ക്കി​യ​ത്.​ ​ഡി​ഫ​ൻ​ഡ​ർ​ ​സ​ഹീ​ഫ് ​പെ​നാ​ൽ​റ്റി​ ​ബോ​ക്സി​ലേ​ക്ക് ​ഉ​യ​ർ​ത്തി​ ​ന​ൽ​കി​യ​ ​പ​ന്ത് ​ജി​ജോ​ ​ഗോ​ൾ​ ​പോ​സ്റ്റി​ന്റെ​ ​ഇടത് ​ഭാ​ഗ​ത്തേ​ക്ക് ​അ​ടി​ച്ചു​ക​യ​റ്റി​ ​കേ​ര​ള​ത്തി​ന് ​സെ​മി​യി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തു.

വമ്പടെ ബംഗാൾ

ഇ​ന്ന​ലെ​ ​ഗോ​ൾ​മ​ഴ​ ​പെ​യ്ത​ ​വാ​ശി​യേ​റി​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​വെ​സ്റ്റ് ​ബം​ഗാ​ൾ​ ​മൂ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​മേ​ഘാ​ല​യ​യെ​ ​കീ​ഴ​ട​ക്കി.​ ​ഇ​ര​ട്ട​ഗോ​ൾ​ ​നേ​ടി​യ​ ​ഫ​ർ​ദി​ൻ​ ​അ​ലി​ ​മൊ​ല്ല,​മ​ഹി​തോ​ഷ് ​റോ​യ് ​എ​ന്നി​വ​രു​ടെ​ ​മി​ക​വി​ലാ​ണ് ​ബം​ഗാ​ൾ​ ​ജ​യി​ച്ചു​ ​ക​യ​റി​യ​ത്.​മേ​ഘാ​ല​യ​ക്ക് ​വേ​ണ്ടി​ ​ഷാ​നോ​ ​താ​രി​യാ​ങ് ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​സാ​ങ്ത്തി​ ​ജാ​നാ​യി​ ​ഒ​രു​ ​ഗോ​ളും​ ​നേ​ടി.​ 85​-ാം​ ​മി​നി​ട്ടി​ൽ​ ​കി​ട്ടി​യ​ ​പെ​നാ​ൽ​റ്റി​ ​ഹാ​ർ​ഡി​ ​ക്ലി​ഫ് ​ന​ഷ്ട​മാ​ക്കി​യ​ത് ​മേ​ഘാ​ല​യ​‌​യ്ക്ക് ​വ​ലി​യ​ ​തി​രി​ച്ച​ടി​യാ​യി.
ബം​ഗാ​ളി​ന്റെ​ ​ര​ണ്ടാം​ ​ജ​യ​മാ​ണ്.​ ​ആ​റ് ​പോ​യി​ന്റ് ​അ​ക്കൗ​ണ്ടി​ലു​ള്ള​ ​ബം​ഗാ​ളി​ന്റെ​ ​സെ​മി​ ​പ്ര​തീ​ക്ഷ​ക​ളും​ ​സ​ജീ​വ​മാ​യി.​ ​രാ​ജ​സ്ഥാ​നെ​തി​രെ​ ​വി​ജ​യി​ക്കു​ക​യും​ ​കേ​ര​ള​വു​മാ​യി​ ​സ​മ​നി​ല​യി​ൽ​ ​പി​രി​യു​ക​യും​ ​ചെ​യ്ത​ ​മേ​ഘാ​ല​യ​യു​ടെ​ ​ആ​ദ്യ​ ​പ​രാ​ജ​യ​മാ​ണ്.