
മലപ്പുറം: സിവിൽ സപ്ലൈസ് സ്‌പെഷൽ സ്‌ക്വാഡ് വള്ളുവമ്പ്രം, നറുകര, വീമ്പൂർ, ചെരണി, മഞ്ചേരി എന്നിവിടങ്ങളിലെ പലവ്യഞ്ജന കടകൾ, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഇറച്ചിക്കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും പായ്ക്ക് ചെയ്ത സാധനങ്ങളിൽ വിലയും തൂക്കവും രേഖപ്പെടുത്താത്തതിനും അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. അമിതവില ഈടാക്കിയതായി കണ്ടെത്തിയ കടകൾക്ക് വില കുറയ്ക്കാൻ കർശന നിർേദശവും നൽകി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന തുടരും. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസർ സി.എ വിനോദ്കുമാർ, റേഷനിങ് ഇൻസ്‌പെക്ടർ എ. സുൾഫിക്കർ, ജീവനക്കാരായ ടി. രജ്ഞിത്ത്, എം. സുഹൈൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.