തിരുരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ഏർപ്പെടുത്തിയ പ്രവാസിഹെൽപ്പ് ഡസ്‌ക്കിന്റെ ഭാഗമായി വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി. വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ അവധിക്ക് വരികയും തിരിച്ച് പോകുകയും ചെയ്യുന്ന പ്രവാസികൾ വിവിധ സേവനങ്ങൾക്ക് നഗരസഭയെ ആശ്രയിക്കുമ്പോൾ ഏറ്റവും വേഗത്തിൽ സേവനം ലഭ്യമാക്കുകയും പ്രവാസി സൗഹൃദ നഗരസഭയാക്കുകയുമാണ് ലക്ഷ്യമെന്ന് ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. അവധിക്ക് നാട്ടിൽ വരുന്നവർ പലതവണ ഓഫീസ് കയറിയിറങ്ങുന്ന സ്ഥിതിയുണ്ടാവരുത്. സേവനങ്ങളിൽ പ്രവാസിയാണെന്ന് തെളിയിക്കുന്നതിനു വിസയുടെ കോപ്പി അപേക്ഷയൊടൊപ്പം വെക്കണം. തുടർന്ന് പ്രവാസി ഹെൽപ്പ് ഡസ്‌കിൽ നിന്ന് പ്രവാസി സീൽ പതിച്ച് ഫ്രണ്ട് ഓഫീസിൽ സ്വീകരിക്കുകയും സേവനം പരമാവധി വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യും.
ചെമ്മാട് പുതുതായി നിർമിച്ച മുനിസിപ്പൽ ബസ് സ്റ്റാൻഡ് മേയ് 9ന് തുറന്നുകൊടുക്കാൻ തീരുമാനിച്ചു. നഗരസഭയിൽ കിടപ്പിലായവർക്ക് വാതിൽ പ്പടി സേവനങ്ങൾ ലഭ്യമാക്കും. ഏപ്രിൽ 30ന് ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേർന്ന സ്റ്റിയറിഗ് യോഗത്തിൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.